Connect with us

National

അമ്മയെ കുത്തിക്കൊന്ന ശേഷം സഹോദരനെ കൊലപ്പെടുത്താന്‍ ശ്രമം; ടെക്കി യുവതിക്കായി തിരച്ചില്‍

Published

|

Last Updated

ബെംഗളൂരു |അമ്മയെ കൊലപ്പെടുത്തിയ ശേഷം സഹോദരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതിയായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ഒളിവില്‍ പോയി. മാതാവ് നിര്‍മലയാണ് (54) മരിച്ചത്. മകന്‍ ഹരീഷ് ചന്ദ്രശേഖര്‍ (31) പരുക്കുകളോടെ ആശുപത്രിയിലാണ്. നിര്‍മലയുടെ മകളായ പ്രതി അമൃത ഒളിവിലാണെന്നും തിരച്ചില്‍ ആരംഭിച്ചതായും പോലീസ് പറഞ്ഞു. ഞായറാഴ്ച ബെംഗളൂരു കെആര്‍ പുരം പൊലീസ് സ്റ്റേഷനടുത്താണു സംഭവം.

ആമൃത കുറച്ചുപേരില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. തിരിച്ചു നല്‍കാത്തതില്‍ അവര്‍ ഭീഷണിപ്പെടുത്തി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാമമൂര്‍ത്തി നഗറിലെ വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഹൈദരാബാദിലേക്ക് സ്ഥലംമാറ്റം ലഭിച്ചതായി അമൃത വീട്ടില്‍ അറിയിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ മുറിയില്‍ അമൃത സാധനങ്ങള്‍ തിരയുന്നത് കണ്ട ഹരീഷ് സഹായം വേണോയെന്ന് അമൃതയോട് ചോദിച്ചു.

സഹായം നിരസിച്ച അമൃത മിനിറ്റുകള്‍ക്കു ശേഷം സഹോദരനെ ആക്രമിക്കുകയായിരുന്നു. ഹരീഷ് അമ്മയെ വിളിച്ചപ്പോള്‍ അവരെ കൊലപ്പെടുത്തിയതായി അമൃത പറഞ്ഞു. വീട്ടിലെ മറ്റൊരു മുറിയില്‍ നിന്ന് നിര്‍മലയുടെ മൃതദേഹം കണ്ടെത്തി. കൊലപാതക കാരണം അന്വേഷിക്കുകയാണെന്നും മാറ്റാരെങ്കിലും ഇതിന് ഉണ്ടോയെന്നു വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു