Connect with us

Gulf

സാംസ്‌കാരിക കൂട്ടായ്മകള്‍ ജനാതിപത്യ നിലനിപ്പിന് ശക്തി പകരണം: ആര്‍ എസ് സി

Published

|

Last Updated

ജിദ്ദ | എല്ലാവരെയും ഉള്‍കൊള്ളുന്ന ഉത്തമ സംസ്‌കാരത്തിനുടമകളായ ഇന്ത്യന്‍ സമൂഹത്തെ കക്ഷി രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഭിന്നിപ്പിക്കുന്ന നവ രാഷ്ട്ര തലവന്മാര്‍ തീര്‍ക്കാനാവാത്ത മുറിവാണ് മതേതര സമൂഹത്തില്‍ ഉണ്ടാക്കുന്നതെന്നും ഇതിനെതിരെ സാംസ്‌കാരിക കൂട്ടായ്മകള്‍ ജനാധിപത്യ നിലനിപ്പിന് ശക്തി പകരണമെന്നും ആര്‍ എസ് സി. “സാംസ്‌കാരിക മുന്നേറ്റം പകരുന്ന ജനാതിപത്യ കരുത്തുകള്‍” എന്ന വിഷയത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ സഊദി വെസ്റ്റ് നാഷണല്‍ സാഹിത്യോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച സംഘടിപ്പിച്ച സെമിനാറിലാണ് ഈ അഭിപ്രായമുയര്‍ന്നത്.

ഘട്ടം ഘട്ടമായി വന്ന രാഷ്ട്ര നേതാക്കള്‍ നിലനിലപ്പിന് വേണ്ടി ഫാസിസ്റ്റു സാഹചര്യം നിര്‍മ്മിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. വോട്ടു ബാങ്കിന് വേണ്ടി മതേതര സമൂഹത്തെ ഭിന്നിപ്പിക്കുകയും നുണ പ്രചാരണം നടത്തി സാമുദായിക വര്‍ഗീയത വളര്‍ത്തുകയും ചെയ്യുന്നതിന് ഭരണ കര്‍ത്താക്കള്‍ തന്നെ നേതൃത്വം നല്‍കുന്നത് ആശങ്കാജനകമാണെന്ന് വിഷയവതരണം നടത്തിയ ബഷീര്‍ തൃപ്പയാര്‍ പറഞ്ഞു.

സഊദി ഗസറ്റ് റിപ്പോര്‍ട്ടര്‍ ഹസ്സന്‍ ചെറുപ്പ, നാസര്‍ വെളിയങ്കോട്, ഷാജു അത്താണിക്കല്‍, അബ്ദുന്നാസര്‍ അന്‍വരി, ഖലീല്‍ കൊളപ്പുറം തുടങ്ങയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

ഷറഫിയ്യ സ്‌നാക് റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ആര്‍.എസ്.സി സഊദി വെസ്റ്റ് ജനറല്‍ കണ്‍വീനര്‍ റഷീദ് പന്തല്ലൂര്‍ അധ്യക്ഷത വഹിച്ചു. സ്വാദിഖ് ചാലിയാര്‍ സ്വാഗതവും മന്‍സൂര്‍ ചുണ്ടമ്പറ്റ നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest