Connect with us

Saudi Arabia

രിസാല സ്റ്റഡി സര്‍ക്കിള്‍ റിയാദ് സിറ്റി സാഹിത്യോത്സവില്‍ ബത്ത ഈസ്റ്റിനു കിരീടം

Published

|

Last Updated

റിയാദ് | രിസാല സ്റ്റഡി സര്‍ക്കിള്‍ റിയാദ് സിറ്റി സെന്‍ട്രല്‍ സാഹിത്യോത്സവ് റിയാദ് ശിഫയിലെ റീമാസ് ഓഡിറ്റോറിയത്തില്‍ നടന്നു. 11മത് എഡിഷന്‍ സാഹിത്യോത്സവ് 33 യൂണിറ്റിലും 7 സെക്ടറിലും പൂര്‍ത്തീകരിച്ച് മികവ് തെളിയിച്ച പ്രതിഭകളുടെ സെന്‍ട്രല്‍ തല മത്സരം 12 വേദികളിലായാണ് നടന്നത്. 200 ഇല്‍ പരം വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ച മത്സരത്തില്‍ ബത്ത ഈസ്റ്റ് സെക്ടര്‍ ഒന്നാം സ്ഥാനവും അസീസിയ, ബത്ത വെസ്റ്റ് എന്നീ സെക്ടറുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.

ബത്ത ഈസ്റ്റ് സെക്ടറിലെ ത്വല്‍ഹാ റഷീദ് കലാ പ്രതിഭയായും, റുബീന സിറാജ് സര്‍ഗ്ഗ പ്രതിഭ യായും തിരഞ്ഞെടുക്കപ്പെട്ടു. സെന്‍ട്രല്‍ തലത്തില്‍ നടന്ന മത്സര വിജയികള്‍ മാറ്റുരയ്ക്കുന്ന നാഷനല്‍ സാഹിത്യോത്സവ് ഫെബ്രുവരി 14 ന് ദമാം അല്‍ഖോബാറില്‍ നടക്കും.

സംസ്‌കാരിക സമ്മേളനം പ്രിന്‍സ് സത്താം ബിന്‍ അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സാലിം ഉദ്ഘാടനം ചെയ്തു. ആര്‍ .എസ് .സി ഗള്‍ഫ് കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ ജാബിര്‍ അലി പത്തനാപുരം സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തി, ആര്‍.എസ് .സി ഗള്‍ഫ് തലത്തില്‍ നടത്തിയ ബുക്ക് ടെസ്റ്റ് മത്സരത്തില്‍ ഒന്നാം സഥാനം നേടിയവര്‍ക്കുള്ള അവാര്‍ഡ് ഗള്‍ഫ് കൗണ്‍സില്‍ രിസാല കണ്‍വീനര്‍ സിറാജ് വേങ്ങര വിതരണം ചെയ്തു.

സാമൂഹിക, സാംസ്‌കാരിക, മീഡിയ രംഗത്തെ പ്രതിനിധീകരിച്ച് പ്രമുഖരായ ശിഹാബ് കൊട്ടുക്കാട്, അഷ്‌റഫ് വടക്കേവിള, ജയന്‍ കൊടുങ്ങല്ലൂര്‍, നവാസ്, നസീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അലി കുഞ്ഞി മുസ്‌ലിയാര്‍, ഉമര്‍ പന്നിയൂര്‍, യൂസുഫ് സഖാഫി, ലുഖ്മാന്‍ പാഴൂര്‍, അബ്ദുല്ല സഖാഫി, അബ്ദുല്‍ റഹ്മാന്‍ സഖാഫി ചെമ്പ്രശ്ശേരി, അലി ബുഖാരി, കബീര്‍ ചേളാരി എന്നിവര്‍ സംബന്ധിച്ചു, സെന്‍ട്രല്‍ ചെയര്‍മാന്‍ ജമാല്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ സെന്‍ട്രല്‍ ജനറല്‍ കണ്‍വീനര്‍ അമീന്‍ ഓച്ചിറ സ്വാഗതവും സംഘടനാ കാര്യ കണ്‍വീനര്‍ നൗഷാദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Latest