വിമാനത്തില്‍ യുവതിക്ക് സുഖപ്രസവം; കൊല്‍ക്കത്തയില്‍ അടിയന്തിര ലാന്‍ഡിംഗ്

Posted on: February 4, 2020 4:27 pm | Last updated: February 4, 2020 at 4:27 pm

കൊല്‍ക്കത്ത | യാത്രക്കാരിയായ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദോഹയില്‍ നിന്ന് ബാങ്കോക്കിലേക്കുള്ള ഖത്തര്‍ എയര്‍വേസ് വിമാനം കൊല്‍ക്കത്തയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. എന്നാല്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുമ്പ് തന്നെ യുവതി കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

തായ്‌ലാന്‍ഡ് സ്വദേശിനിയായ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ട അടിയന്തര ലാന്‍ഡിംഗിന് അനുമതി തേടുകയായിരുന്നു. വിമാനജീവനക്കാരുടെ സഹായത്തോടെയാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.

വിമാനം കൊല്‍ക്കത്തയില്‍ ഇറക്കിയ ശേഷം യുവതിയെയും കുഞ്ഞിനെയും തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി. ഇവരുവരും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.