Connect with us

Ongoing News

അണ്ടർ 19 ലോകകപ്പ് സെമി; ഇന്ത്യ- പാക്ക് പോരാട്ടം ഇന്ന്

Published

|

Last Updated

അണ്ടർ 19 ഇന്ത്യൻ ടീം അംഗങ്ങൾ

പോക്കെഫ്‌സ്ട്രൂം | അണ്ടർ 19 ലോകകപ്പ് സെമി ഫൈനലിൽ ചിര വൈരികളായ പാക്കിസ്ഥാനുമായി ഇന്ത്യ ഇന്ന് ഏറ്റുമുട്ടും. ഇന്ത്യൻ സമയം ഉച്ചക്ക് 1.30നാണ് മത്സരം തുടങ്ങുക. സ്റ്റാർ സ്‌പോർട്‌സ് ത്രീയിലും ഹോട്സ്റ്റാറിലും മത്സരം കാണാം. നിലവിലെ ലോക ചാമ്പ്യന്മാരായ ഇന്ത്യ അഞ്ചാം കിരീടമാണ് ദക്ഷിണാഫ്രിക്കൻ മണ്ണിൽ സ്വപ്‌നം കാണുന്നത്. പാക്കിസ്ഥാനാകട്ടെ രണ്ടു തവണ ലോക ജേതാക്കളായിട്ടുണ്ട്. 2004ലും 2006ലുമണ് പാക്കിസ്ഥാൻ ഇതിന് മുന്പ് കിരീടം നേടിയത്. ടൂർണമെന്റിൽ ഇതുവരെ ഒരു മത്സരം പോലും തോൽക്കാതെ മുന്നേറിയ ഇന്ത്യ സെമിയിലും വിജയമാർത്തിക്കുമെന്ന് തന്നെയാണ് ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷ. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും മികച്ച വിജയം സ്വന്തമാക്കിയ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ മുൻ ചാമ്പ്യന്മാരായ ആസ്‌ത്രേലിയയെയും തകർത്തെറിഞ്ഞിരുന്നു.

മറുഭാഗത്തുള്ള പാക്കിസ്ഥാനും ഇതുവരെ ഒരു മത്സരത്തിലും തോൽവിയറിഞ്ഞിട്ടില്ല. ബംഗ്ലാദേശിനെതിരെയുള്ള അവസാന ഗ്രൂപ്പ് മത്സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടു. ക്വാർട്ടറിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചാണ് പാക്കിസ്ഥാൻ സെമിയിൽ പ്രവേശിച്ചത്.
ആസ്‌ത്രേലിയക്കെതിരെ ക്വാർട്ടർ ഫൈനൽ കളിച്ച അതേ വേദിയിൽ തന്നെയാണ് സെമി ഫൈനലെന്ന ആശ്വാസംകൂടി ഇന്ത്യക്കുണ്ട്.

ടീം ഇന്ത്യ: യശസ്വി ജയ്‌സ്വാൾ, ദിവ്യാൻഷ് സക്‌സേന, തിലക് വർമ, പ്രിയം ഗാർഗ് (ക്യാപ്റ്റൻ), ധ്രുവ് ജുറേൽ, സിദ്ദേഷ് വീർ, അതർവ്വ അൻകൊലേക്കർ, രവി ബിഷ്‌നോയ്, സുഷാന്ത് മിശ്ര, കാർത്തിക് ത്യാഗി, ആകാഷ് സിംഗ്.ടീം പാക്കിസ്ഥാൻ: ഹൈദർ അലി, മുഹമ്മദ് ഹുറെയ്‌റ, റൊഹൈൽ നസീർ (ക്യാപ്റ്റൻ ആൻഡ് വിക്കറ്റ് കീപ്പർ), ഫവാദ് മുനീർ, കാസിം അക്രം, മുഹമ്മദ് ഹാരിസ്, ഇർഫാൻ ഖാൻ, അബ്ബാസ് അഫ്രീദി, ത്വാഹിർ ഹുസൈൻ, അമീർ അലി, മുഹമ്മദ് ആമിർ ഖാൻ.