Connect with us

Kerala

രാജു നാരായണ സ്വാമിക്ക് സംസ്ഥാന സര്‍ക്കാറിന്റെ നോട്ടീസ്; 15 ദിവസത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കണം

Published

|

Last Updated

തിരുവനന്തപുരം | നാളികേര ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും കേന്ദ്ര സര്‍ക്കാര്‍ നീക്കിയ രാജു നാരായണ സ്വാമി ഐഎഎസിന് സംസ്ഥാന സര്‍ക്കാരിന്റെ നോട്ടീസ്. 15 ദിവസത്തിനുളളില്‍ ജോലിയില്‍ പ്രവേശിക്കണമെന്നാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേന്ദ്ര സര്‍വീസില്‍ നിന്നും മടങ്ങിയിട്ടും സംസ്ഥാന സര്‍വ്വീസില്‍ പ്രവേശിച്ചില്ലെന്ന് സര്‍ക്കാര്‍ നോട്ടീസില്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് നാളികേര ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും രാജു നാരയണ സ്വാമിയെ ഒഴിവാക്കിയത്.

നാളികേര വികസനബോര്‍ഡിലെ അഴിമതി താന്‍ പുറത്തു കൊണ്ടു വന്നതിനെ തുടര്‍ന്നാണ് തനിക്കെതിരെ നീക്കം നടക്കുന്നതെന്ന് രാജു നാരായണസ്വാമി നേരത്തെ ആരോപിച്ചിരുന്നു. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തി, ഓഫീസില്‍ കൃത്യമായി എത്തിയിരുന്നില്ല തുടങ്ങിയ കാര്യങ്ങളാണ്് നാളികേര വികസന ബോര്‍ഡ് രാജു നാരായണസ്വാമിയെ നീക്കുന്നതിന് കാരണമായി ഉന്നയിച്ചത്. നടപടി ചോദ്യം ചെയ്ത് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് നാരായണ സ്വാമി നല്‍കിയ ഹരജി തള്ളപ്പെട്ടിരുന്നു.