Connect with us

National

ജാമിയ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത ആള്‍ക്ക് തോക്ക് നല്‍കിയ ബി എഡ് വിദ്യാര്‍ഥി പിടിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ച ജാമിയ മില്ലിയസര്‍വകലാശാല വിദ്യാര്‍ഥിക്കള്‍ക്ക് നേരെ വെടിയുതിര്‍ത്തയാള്‍ക്ക് തോക്ക് നല്‍കിയയാള്‍ പിടിയില്‍. ഉത്തര്‍പ്രദേശ് യൂനിവേഴ്‌സിറ്റിയിലെ ബി എഡ് വിദ്യാര്‍ഥി അജീത്(25)ആണ് പിടിയിലായത്. ഗ്രേറ്റര്‍ നോയിഡയിലെ ഷാജ്പുര്‍ ഗ്രാമത്തില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.

വെടിയുതിര്‍ത്തയാള്‍ ബന്ധുവിന്റെ സഹായത്തോടെയാണ് അജീതിന്റെ കയ്യില്‍ നിന്ന് പിസ്റ്റള്‍ വാങ്ങിയത്.10000 രൂപ നല്‍കിയാണ് കൗമാരക്കാരന്‍ ബന്ധുവിന്റെ സഹായത്തോടെ പിസ്റ്റള്‍ സ്വന്തമാക്കിയത്. ബന്ധുവിന്റെ വിവാഹത്തിന് ആഘോഷങ്ങളുടെ ഭാഗമായി വെടിയുതിര്‍ക്കാന്‍ പിസ്റ്റള്‍ വേണമെന്നാണ് കൗമരാക്കാരന്‍ അവശ്യപ്പെട്ടതെന്ന് ബന്ധു പോലീസിന് മൊഴിനല്‍കി.

അജീതിനെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വെടിവയ്പ്പില്‍ ഒരു പിജി വിദ്യാര്‍ഥിക്ക് പരിക്കേറ്റിരുന്നു