Connect with us

Sports

സാമൂഹിക മാധ്യമങ്ങളിൽ വൻ ഹിറ്റായി പറക്കും സഞ്ജു

Published

|

Last Updated

മൗണ്ട് മൗംഗനൂയി | ബാറ്റിംഗിൽ വീണ്ടും നിരാശപ്പെടുത്തിയെങ്കിലും ഫീൽഡിംഗിൽ കഴിഞ്ഞ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ മിന്നിത്തിളങ്ങി. ന്യൂസിലാൻഡിനെതിരായ അഞ്ചാം ടി20യിൽ സഞ്ജുവിന്റെ ഫീൽഡിംഗ് പ്രകടനത്തിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൻ ഹിറ്റായി മാറിയത്.

റോസ് ടെയ്‌ലറിന്റെ സിക്‌സെന്ന് ഉറപ്പിച്ച ഷോട്ടാണ് സഞ്ജു മുഴുനീള ഡൈവിലൂടെ പിടിച്ചെടുത്ത് ബൗണ്ടറിക്ക് അകത്തേക്കിട്ടത്. ബൗണ്ടറി ലൈനിനരികെ നിന്ന് ചാടി പന്ത് കൈക്കലാക്കിയ സഞ്ജു പന്ത് അന്തരീക്ഷത്തിൽ വെച്ച് തന്നെ ഗ്രൗണ്ടിലേക്കെറിയുകയായിരുന്നു.
സീഫർട്ടും ടെയ്‌ലറും ഓടിയെടുത്ത രണ്ട് റൺസ് മാത്രമാണ് ന്യൂസിലാൻഡിന് ലഭിച്ചത്. നാല് റൺസ് രക്ഷിച്ചെടുത്ത സഞ്ജുവിന്റെ അപാര പ്രകടനത്തെ കാണികൾ കൈയടിയോടെ വരവേറ്റു. മത്സരത്തിൽ ഇന്ത്യൻ ജയം ഏഴ് റൺസിനായിരുന്നു എന്നതും കൂട്ടിവായിക്കാം.

Latest