ബ്രാൻഡ് ഫാക്ടറിയുടെ ബ്രാഞ്ച് ഇനി കണ്ണൂരിലും

Posted on: February 3, 2020 10:49 am | Last updated: February 3, 2020 at 10:49 am

കണ്ണൂർ | ഇന്ത്യയിലെ മുൻനിര ഫാഷൻ ഡിസ്‌കൗണ്ട് ശൃംഖലയായ ബ്രാൻഡ് ഫാക്ടറിയുടെ ബ്രാഞ്ച് ഇനി കണ്ണൂരിലും. ദേശീയ പാത തലാപിൽ മെട്രോ സ്‌ക്വയറിലാണ് ജില്ലയിലെ ആദ്യത്തെ ബ്രാൻഡ് ഫാക്ടറി ഷോറൂം ആരംഭിച്ചത്. വർഷമുടനീളം 200ലേറെ ബ്രാൻഡുകളിൽ അന്താരാഷ്ട്ര, ദേശീയ ഫാഷൻ ബ്രാൻഡുകൾ ആകർഷണീയ ഇളവുകളോടെ ലഭിക്കും.

എല്ലാ ഫാഷൻ ബ്രാൻഡുകളിലും 20 മുതൽ 70 വരെ ശതമാനം ഇളവ് വർഷമുടനീളം ലഭിക്കും. നാല് നിലകളിലായുള്ള ഷോറൂം 22000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്നതാണ്. സ്ത്രീകൾക്കുള്ള ഹാൻഡ് ബാഗ്, ചെരുപ്പ്, ഷൂ, ബാക്പാക്, ലഗേജ് തുടങ്ങിയവയും ലഭ്യമാണ്. ഇൻഡിഗോ നാഷൻ, ലീ, പീറ്റർ ഇംഗ്ലണ്ട്, ആരോ, ജോൺ മില്ലർ തുടങ്ങിയ നിരവധി ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ ലഭ്യമാണ്. രാജ്യത്ത് 50 നഗരങ്ങളിൽ നൂറിലേറെ സ്റ്റോറുകൾ ബ്രാൻഡ് ഫാക്ടറിക്കുണ്ട്.