Connect with us

Kerala

പ്രക്ഷോഭത്തിന്റെ മറവില്‍ അക്രമത്തിന് ശ്രമിച്ചാല്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ല: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  പൗരത്വ വിരുദ്ധ പ്രതിഷേധങ്ങളുടെ മറവില്‍ അക്രമം നടത്തി മുതലെടുക്കാന്‍ ശ്രമിക്കുന്ന തീവ്ര സംഘടനകള്‍ക്കെതിരെ ശക്തമായ താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ പ്രതിഷേധങ്ങള്‍ക്കിടെ അക്രമത്തിന് ശ്രമിച്ചാല്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ എസ് ഡി പി ഐ നുഴഞ്ഞ് കയറുന്നത് ശ്രദ്ധിക്കണം. മതസ്പര്‍ധ വളര്‍ത്താനാണ് ഇത്തരക്കാരുടെ നീക്കമെന്നും മുഖ്യമന്ത്രി നിയമസഭയിലെ ചോദ്യോത്തര വേളയില്‍ പറഞ്ഞു.

അക്രമങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ല. നിയമാനുസരണം പ്രതിഷേധിച്ച ആര്‍ക്കെതിരെയും കേസ് എടുത്തിട്ടില്ല. ന്നാല്‍ പൗരത്വ നിയമത്തിനെതരായ പ്രക്ഷോഭത്തിന്റെ പേരില്‍ പോസ്റ്റ്ഓഫീസ് തല്ലിപ്പൊളിക്കുന്നത് പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ കേസെടുക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പ്രസംഗത്തിക്കുന്നതിനിടെ ബഹളവുമായി എത്തിയ പ്രതിപക്ഷത്തോട് എസ് ഡി പി ഐക്കെതിരെ പറയുമ്പോള്‍ നിങ്ങള്‍ എന്തിനാണ് ബഹളംവെക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. എന്നാല്‍ എ് ഡി പി ഐയുമായി സഖ്യമുണ്ടാക്കിയത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എസ് ഡി പി ഐയെ പിന്തുണക്കേണ്ട കാര്യം കോണ്‍ഗ്രസിനോ, യു ഡി എഫിനോ ഇല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രക്ഷോഭവും അക്രമവും രണ്ടും രണ്ടാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. തീവ്രവാദ സംഘങ്ങള്‍ കാര്യങ്ങള്‍ വഴി തിരിച്ച് വിടാന്‍ ശ്രമിക്കുകയാണ്. സമരം വഴിവിട്ട് പോയാല്‍ പോലീസ് കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.