Connect with us

Kerala

കൊറോണ: പരിശോധന ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്താന്‍ കേന്ദ്രാനുമതി

Published

|

Last Updated

കൊല്ലം | കൊറോണ വൈറസ് സാന്നിധ്യ പരിശോധന ഇനി ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തും. ഇതിനുള്ള അനുമതി കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ലഭിച്ചുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

പൂണെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍നിന്ന് പരിശോധനഫലം ലഭിക്കാന്‍ വൈകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആലപ്പുഴയില്‍ സൗകര്യമൊരുക്കിയത്. ഇതിനായി ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ണ സജ്ജമാണെന്നും ഫലം വേഗത്തില്‍ ലഭ്യമാകുമെന്നും അറിയിച്ചിരുന്നു.അതിനുള്ള അനുമതി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇന്നലെ അനുമതി ലഭിച്ചു. ഇന്ന് മുതല്‍ പരിശോധന ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കൊറോണ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മന്ത്രി പറഞ്ഞു. രോഗവ്യാപനം തടയാനും ആപത്തിലേക്ക് പോകാതിരിക്കാനുമാണ് ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കുന്നത്. അത് എല്ലാവരും മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊല്ലം നീണ്ടകര താലൂക്കാശുപത്രിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് 1797 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് വന്നവരെ കണ്ടെത്താന്‍ എയര്‍പോര്‍ട്ടിലും സംവിധാനങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനയില്‍ നിന്ന് വന്നവരെ ശത്രുതയോടെ കാണരുതെന്നും മന്ത്രി സൂചിപ്പിച്ചു.

---- facebook comment plugin here -----

Latest