Connect with us

International

കൊറോണ വൈറസ് : ഫിലിപ്പൈന്‍സില്‍ ഒരാള്‍ മരിച്ചു

Published

|

Last Updated

മനില | കൊറോണ വൈറസ് ബാധിച്ച് ഫിലിപ്പൈന്‍ തലസ്ഥാനമായ മനിലയില്‍ ഒരാള്‍ മരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ കൊറോണ വൈറസ് കണ്ടെത്തിയ ശേഷം ചൈനക്ക് പുറത്ത് റിപ്പോര്‍ട്ട് ചെയ്ത ആദ്യ മരണമാണിത്.

കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഫിലിപ്പൈന്‍സ് പ്രതിനിധി രബീന്ദ്ര അഭിയസിംഗ് പറഞ്ഞു. ചൈനീസ് യുവതിയോടൊപ്പം ഫിലിപ്പൈന്‍സില്‍ എത്തിയയാളാണ് മരിച്ചത്. തലസ്ഥാനമായ മനിലയിലെ ഒരു ആശുപത്രിയില്‍ വച്ചാണ് ഇയാളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യകാര്യ സഹമന്ത്രി ഫ്രാന്‍സിസ്‌കോ ഡ്യൂക്ക് പറഞ്ഞു.

Latest