Connect with us

National

മിഷന്‍ ഇന്ദ്രധനുസ് വിപുലീകരിച്ചു; ജീവിത ശൈലി രോഗങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തി

Published

|

Last Updated

ന്യൂഡല്‍ഹി | പൊതു സ്വകാര്യ പങ്കാളിത്തത്തോടെ എല്ലാ ജില്ലാ ആശുപത്രികളോടൊപ്പം ഒരു മെഡിക്കല്‍ കോളേജിനെ ബന്ധിപ്പിക്കുമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

112 ജില്ലകളില്‍ ആയുഷ് ആശുപത്രികള്‍ വരും. ജീവിത ശൈലീ രോഗങ്ങളും പദ്ധതിക്ക് കീഴില്‍കൊണ്ടുവന്ന് മിഷന്‍ ഇന്ദ്രധനുസ് വിപുലീകരിച്ചു. ജന്‍ ആരോഗ്യ യോജനയ്ക്ക് 69,000 കോടിയും സ്വച്ഛ് ഭാരതിന് 12,300 കോടിയും ജല്‍ജീവന്‍ മിഷന് 3.6 ലക്ഷം കോടിയും ബജറ്റില്‍ വകയിരുത്തി

---- facebook comment plugin here -----