Connect with us

National

എല്‍ ഐ സിയിലെ സര്‍ക്കാര്‍ ഓഹരി വില്‍ക്കും

Published

|

Last Updated

ന്യൂഡല്‍ഹി | എല്‍ ഐ സിയിലെ സര്‍ക്കാര്‍ ഓഹരി വില്‍ക്കുമെന്ന പ്രഖ്യാപനവുമായി ധനമന്ത്രി. ഐ ഡി ബി ഐ ബേങ്കുകളിലെ മുഴുവന്‍ ഓഹരിയും വില്‍ക്കുമെന്നും മന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ബേങ്ക് നിക്ഷേപകരുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ അഞ്ച് ലക്ഷമായി വര്‍ധിപ്പിച്ചു. നിലവില്‍ ഇത് ഒരു ലക്ഷമാണ്.

പൊതുമേഖലാ ബേങ്കുകള്‍ക്ക് 3.5 ലക്ഷം കോടി രൂപ വകയിരുത്തും. നികുതിദായകരെ സഹായിക്കാന്‍ പുതിയ നിയമം നടപ്പിലാക്കും. അന്താരാഷ്ട്ര ബുള്ളിയന്‍ എക്‌സ്‌ചേഞ്ചും സ്റ്റാറ്റസ്റ്റിക്കിനായി പുതിയ ഏജന്‍സിയും ആരംഭിക്കും.

Latest