Connect with us

National

വധശിക്ഷ ഉടന്‍ നടപ്പിലാക്കണം; നിര്‍ഭയ കേസില്‍ മൗനം വെടിഞ്ഞ് കെജ്‌രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി | നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ എത്രയും വേഗം നടപ്പിലാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബലാത്സംഗക്കേസുകളുമായി ബന്ധപ്പെട്ട നിയമങ്ങളിലും വ്യവസ്ഥകളിലും അടിയന്തര ഭേദഗതികള്‍ വരുത്തേണ്ടതുണ്ട്. ബലാത്സംഗക്കേസുകളില്‍ വധശിക്ഷ ആറ് മാസത്തിനകം നടപ്പിലാക്കണമെന്നും നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് പ്രതികള്‍ വധശിക്ഷക്ക് കാലതാമസം വരുത്തുന്നതില്‍ താന്‍ നിരാശനാണെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. ഡല്‍ഹിയില്‍ നടന്ന സംഭവത്തില്‍ പ്രതികളുടെ വധശിക്ഷ നീണ്ടുപോകുന്നതിനോട് കെജ്‌രിവാള്‍ പ്രതികരിക്കുന്നില്ലെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം മൗനം വെടിഞ്ഞത്.

കെജ്‌രിവാളിന്റെ ട്വീറ്റ് വന്ന് മണിക്കൂറുകള്‍ക്കകം നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നീട്ടിവച്ചുകൊണ്ട് ഡല്‍ഹി കോടതി ഉത്തരവിട്ടിരുന്നു. പ്രതികളിലൊരാളായ വിനയ് ശര്‍മ വധശിക്ഷക്കെതിരെ പരാതി നല്‍കിയതോടെയാണ് ഡല്‍ഹി പട്യാല കോടതി വധശിക്ഷ നീട്ടിവക്കാന്‍ ഉത്തരവായത്. ജയില്‍ നിയമമനുസരിച്ച് വധശിക്ഷക്ക് വിധിക്കപ്പെട്ട ഒന്നിലധികം പ്രതികളില്‍ ഒരാളെങ്കിലും അപ്പീല്‍ നല്‍കിയാല്‍ മറ്റ് പ്രതികളുടെയും വധശിക്ഷ മാറ്റിവക്കും. ഇത് രണ്ടാം തവണയാണ് നിര്‍ഭയ കേസില്‍ കുറ്റവാളികളുടെ വധശിക്ഷ മാറ്റിവക്കുന്നത്.

---- facebook comment plugin here -----