Connect with us

National

കൊറോണ: ചൈന ആറ് ഇന്ത്യക്കാര്‍ക്ക് യാത്രാനുമതി നിഷേധിച്ചു

Published

|

Last Updated

ബീജിങ്  |കൊറോണ വൈറസ് ഭീതിയെ തുടര്‍ന്നു ചൈന ആറ് ഇന്ത്യക്കാര്‍ക്ക് യാത്രാനുമതി നിഷേധിച്ചു. പരിശോധനയില്‍ പനിയുണ്ടെന്ന് കണ്ടെത്തിയവര്‍ക്കാണ് യാത്രാനുമതി നല്‍കാതിരുന്നത്.

അതേസമയം ചൈനയിലെ വുഹാനില്‍നിന്ന് 324 ഇന്ത്യക്കാര്‍ മടങ്ങിയെത്തി. ശനിയാഴ്ച രാവിലെയാണ് മൂന്ന് കുട്ടികളും 211 വിദ്യാര്‍ഥികളും ഉള്‍പ്പെടുന്ന സംഘം ഡല്‍ഹിയിലെത്തിയത്. ഇവരെ ഡല്‍ഹിക്കടുത്ത് ഹരിയാനയിലെ മനേസറില്‍ കരസേനയുടെ പ്രത്യേക ക്യാമ്പിലേക്കാണ് മാറ്റുക.
സംഘത്തില്‍ 42 മലയാളികളും 56 ആന്ധ്ര സ്വദേശികളും 53 തമിഴ്‌നാട് സ്വദേശികളുമുണ്ട്.

---- facebook comment plugin here -----

Latest