Connect with us

Gulf

കടല്‍ പ്രതിരോധ സഹകരണം; ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ സമുദ്ര പഹരെരാര്‍ സഊദിയില്‍

Published

|

Last Updated

ദമാം | സഊദി അറേബ്യയുമായുള്ള കടല്‍ പ്രതിരോധ സഹകരണത്തിന്റെ ഭാഗമായി ഇന്ത്യയുടെ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ സമുദ്ര പഹെരാര്‍ ദമാമിലെ കിംഗ് അബ്ദുല്‍ അസീസ് തുറമുഖത്ത് എത്തി. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ (ഐ ഒ ആര്‍) പ്രധാന നാവിക സേനകള്‍ തമ്മിലുള്ള സഹകരണവും ധാരണയും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കപ്പല്‍ എത്തിയിട്ടുള്ളത്. സഊദി അറേബ്യയുമായുള്ള പ്രതിരോധ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് സൗഹൃദ സന്ദര്‍ശനം.

സമുദ്രത്തിലെ മലിനീകരണത്തിന്റെ അളവ് കണ്ടെത്തി അവ വീണ്ടെടുക്കല്‍, വേര്‍തിരിക്കല്‍, വ്യാപനം എന്നിവക്കായാണ് പ്രധാനമായും കപ്പല്‍ ഉപയോഗപ്പെടുത്തുന്നത്. അത്യാധുനിക രീതിയിലുള്ള ഹൈടെക് നിയന്ത്രണ സംവിധാനങ്ങളും മലിനീകരണ നിയന്ത്രണ ഉപകരണങ്ങളുമായാണ് കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്. അഗ്‌നിശമന സേന, സാല്‍വേജ് സംവിധാനങ്ങളും കപ്പലില്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്

സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെയും കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്റെയും ഇന്ത്യാ സന്ദര്‍ശനത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഊദി സന്ദര്‍ശനത്തെയും പിന്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് കപ്പല്‍ എത്തിയതെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാമ്പത്തിക സാമൂഹിക-സാംസ്‌കാരിക ബന്ധങ്ങള്‍, ഉഭയകക്ഷി വ്യാപാരം എന്നിവയില്‍ ഇന്ത്യ ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. പരസ്പര സഹകരണത്തിലൂടെ നിരവധി മേഖലകളില്‍ ഊഷ്മള ബന്ധം വളര്‍ത്തിയെടുക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും സാധിച്ചിട്ടുണ്ടെന്നും സയീദ് പറഞ്ഞു.

---- facebook comment plugin here -----

Latest