Connect with us

International

കൊറോണ: ചൈനയില്‍ നിന്നും ഇന്ത്യക്കാരെ നാളെ നാട്ടിലെത്തിക്കാന്‍ അടിയന്തിര നീക്കം

Published

|

Last Updated

ബീജിംഗ് | ചൈനയില്‍ കൊറോണ വൈറസ് നിയന്ത്രാണാതീതമായി പരുക്കുന്നതിനിടെ എത്രയും പെട്ടന്ന് ഇന്ത്യക്കാരെ തിരികെയത്തിക്കാന്‍ എംബസി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വൈറസ് ബാധ ഏറ്റവും രൂക്ഷമായ ഹുബൈ പ്രവിശ്യയില്‍നിന്ന് ഇന്ത്യക്കാരെ രണ്ട് വിമാനങ്ങള്‍ ഉപയോഗിച്ച് നാട്ടിലെത്തിക്കുന്നതിനുള്ള അനുമതിയാണ് ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ വൈകിട്ടോടെ വിമാനമാര്‍ഗം ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നതെന്ന് ബീജിംഗിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.

കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാന്‍ നഗരത്തിലും സമീപ പ്രദേശത്തുമുള്ള ഇന്ത്യക്കാരെയാവും ആദ്യ വിമാനത്തില്‍ ഒഴിപ്പിക്കുക.ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്.

അതിനിടെ ചൈനയില്‍ രോഗം ബാധിച്ചവരുടേയും മരണപ്പെട്ടവരുടേയും എണ്ണം ക്രമാതീതമായി ഉയരുകയാണ്. 170 പേര്‍ ഇതിനകം മരിച്ച് കഴിഞ്ഞു. ഇതില്‍ 38 പേരും മരിച്ചത് ഹുബൈ പ്രവിശ്യയിലാണ്. 7711 പേര്‍ക്കാണ് ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 1700ലേറെ പേര്‍ക്ക് പുതുതായി വൈറസ് ബാധിച്ചു. ഇന്ത്യ അടക്കം 16 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചു.

സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ ആഗോള രംഗത്ത് ആരോഗ്യ അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്തണമോയെന്ന് ആലോചിക്കുന്നതിനായി ലോകാരോഗ്യ സംഘടന ഇന്ന് യോഗം ചേരും. ഇന്ത്യക്ക് പുറമെ യു കെ, ആസ്‌ത്രേലിയ, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളെല്ലാം സ്വന്തം പൗരന്മാരെ ചൈനയില്‍നിന്ന് ഒഴിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

PLACES CONFIRMED CASES REPORTED DEATHS
China 7,711 170
Thailand 14 0
Singapore 13 0
Japan 11 0
Hong Kong 10 0
Malaysia 8 0
Taiwan 8 0
Australia 7 0
Macau 7 0
South Korea 6 0
France 5 0
United States 5 0
Germany 4 0
United Arab Emirates 4 0
Canada 3 0
Vietnam 2 0
Cambodia 1 0
Finland 1 0
India 1 0
Nepal 1 0
Philippines 1 0
Sri Lanka 1 0
TOTAL 7,824 170