അറബ് എക്‌സ്‌പോ 2020 ൽ നിറസാന്നിധ്യമാകാൻ ഇലാജ് ആയുർ ഹെറിറ്റേജ് ഹോസ്പിറ്റൽ

Posted on: January 29, 2020 4:09 pm | Last updated: January 29, 2020 at 4:09 pm

ദുബൈ| കേരളത്തിലെ ആദ്യത്തെ ആയുർഹെറിറ്റേജ്‌ ഹോസ്പിറ്റലായ ഇലാജ് ദുബൈ അറബ് എക്‌സ്‌പോ 2020 ൽ പങ്കെടുക്കുന്നു. 15 വർഷമായി ഹോസ്പിറ്റൽ, ഔഷധ നിർമാണ മേഖലയിൽ കേരളത്തിന്റെ സാന്നിധ്യം അറിയിച്ച സ്ഥാപനമാണ് ഇലജ്.

ആയുർവേദ മേഖലയുടെവളർച്ചയെ സഹായിക്കുന്ന ഇലാജ് ആയുർ ഹെറിറ്റേജ് എന്ന പുത്തൻ സംരംഭം ഈ ഫെബ്രുവരിയിൽ കേരളത്തിന് സമർപ്പിക്കുകയാണ്. കിടത്തി ചികിത്സയ്ക്ക് 38 ബെഡുകൾ, 350ൽ അധികം ആയുർവേദ മരുന്നുകളുടെനിർമാണം നടക്കുന്ന GMP സെർട്ടിഫൈഡ് മരുന്ന് നിർമാണ യൂണിറ്റ്എന്നിവഞങ്ങളുടെ പ്രധാന സവിശേഷതകളാണ്. ശാസ്ത്രീയമായിചിട്ടപ്പെടുത്തിയതും സമയാതീതമെന്ന് തെളിയിക്കപ്പെട്ടതുമായ ചികിത്സാരീതികളാണ് ഇലാജിന്റെ പ്രത്യേകതകൾ. ഓരോ വ്യക്തിയുടെയും ശാരീരിക പ്രത്യേകതകൾക്ക് അനുസരിച്ച് ഏറ്റവും മികച്ച രീതിയിൽ തയ്യാറാക്കിയ ചികിത്സാ പദ്ധതികളും അറബ്എക്‌സ്‌പോ 2020 ലൂടെ വിശദീകരിക്കുന്നതാണ്.

വിദേശികൾക്കും സ്വദേശികൾക്കും ആയുർവേദത്തെകുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും ഏറെ മനസിലാക്കാനും സംശയങ്ങൾ സാധൂകരിക്കാനും എക്‌സ്‌പോയിലൂടെ സാധിക്കുന്നതാണ്. ഒപ്പം ആയുർവേദത്തിന്റെ വിശാലമായ സാധ്യതയായ ഇലാജ്ആയുർഹെറിറ്റേജ് ഹോസ്പിറ്റലിൽ നിക്ഷേപ സാധ്യതകളും ഏറെയാണ്.

സ്‌പോർട്‌സ് ഡിസിൻ & സ്‌പൈനൽഡിസോർഡേഴ്‌സ്, ലൈഫ് സ്‌റ്റൈൽ മെഡിസിൻ & കാർഡിയാക് ഹെൽത്ത്, ന്യൂറോളജി, ജനറൽ മെഡിസിൻ & ഗാസ്‌ട്രോഎന്ററോളജി, ഒഫ്ത്താൽമോളജി & ഇഎൻടി (ശാലക്യതന്ത്ര), ഡെർമറ്റോളജി & കോസ്‌മെറ്റിക്‌സ് (അഗഡതന്ത്ര), ഫീമെയിൽ ഡിസീസ് & ഇൻഫെർട്ടിലിറ്റി (പ്രസൂതിതന്ത്ര), പീഡിയാട്രിക്‌സ് (കൗമാരബൃത്യ), ഡീ അഡിക്ഷൻ & കൗൺസലിംഗ്, അനൊറെക്ടൽഡിസീസ്, ആയുർവേദിക്കോസ് മെറ്റോളജി, ഫിസിയോതെറാപ്പി ഡിപ്പാർട്ട്‌മെന്റുകളും ഏറ്റവും മികച്ച വെൽനെസ് പാക്കേജുകളായ രസായന ചികിത്സ, വായസ്ഥാപനചികിത്സ, പഞ്ചകർമ ചികിത്സ, സൗന്ദര്യസംരക്ഷണചികിത്സ , സ്തൗല്യചികിത്സ, മാനസികചികിത്സ, അത്‌ലറ്റിക്്‌സ് പാക്കേജ് തുടങ്ങി ഇലാജിലെ ഡിപ്പാർട്ട്‌മെന്റുകളെകുറിച്ചും ചികിത്സാ എല്ലാ സൗകര്യങ്ങളെക്കുറിച്ചും ഇലാജ് പ്രതിനിധികളായ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർഡോ. ലുക്് മാനുൽഹകീം, സൗദ് കെ പി, അമീൻഅർഷാദ്, ഡോ.അബ്ദുൽ ശുക്കൂർഎന്നിവരാണ് വിവരങ്ങൾ പത്രപ്രവർത്തകരുമായി പങ്കുവെച്ചത്.