Connect with us

National

'രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്'; വിദ്യാര്‍ഥികള്‍ക്ക് ബോംബെ ഐഐടിയുടെ ഇ മെയില്‍

Published

|

Last Updated

മുംബൈ | രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ വിട്ടുനില്‍ക്കണമെന്ന് ബോംബെഐഐടി അധികൃതര്‍. വിദ്യാര്‍ഥികള്‍ക്ക് ഇ മെയില്‍ മുഖേന ഡീന്‍ ആണ് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്.അതേ സമയം രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് സര്‍ക്കുലറില്‍ പറയുന്നില്ല. ഇതിന് മറ്റ് 14 നിര്‍ദേശങ്ങളും ബുധനാഴ്ച അയച്ച സര്‍ക്കുലറിലുണ്ട്.

114 അധ്യാപകരുടെ അനുമതിയോടെയാണ് സര്‍ക്കുലര്‍ പാസാക്കിയിരിക്കുന്നത്.

ഹോസ്റ്റലിലെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കുന്ന പ്രസംഗങ്ങളും, സംഗീതങ്ങളും, നാടങ്ങളുമെല്ലാം നിരോധിച്ചതായും,പോസ്റ്ററുകളുടെയും ലഘുലേഖകളുടെയും വിതരണം നിരോധിച്ചതായുംസര്‍ക്കുലറില്‍ പറയുന്നു.
പൗരത്വനിയമഭേദഗതിയ്‌ക്കെതിരെ ഈ മാസം ആദ്യം ഐഐടി ബോംബെയിലെ വിദ്യാര്‍ഥികള്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ എത്തി പ്രതിഷേധിച്ചിരുന്നു. ജെ എന്‍ യുവില്‍ വിദ്യാര്‍ഥികള്‍ ആക്രമണത്തിന് ഇരയായതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പ്രതിഷേധം.

എന്നാല്‍ ഭരണഘടനാ അനുവദിച്ചു തരുന്ന അവകാശങ്ങളെ തടയുന്നതാണ് സര്‍ക്കുലറെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.