Connect with us

National

ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ബി ജെ പിയില്‍ ചേര്‍ന്നു; ഡല്‍ഹിയില്‍ പ്രചാരണത്തിനിറങ്ങും

Published

|

Last Updated

ന്യൂഡല്‍ഹി |  ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസം സൈന നെഹ്‌വാള്‍ ബി ജെ പിയില്‍ ചേര്‍ന്നു. സഹോദരി ചന്ദ്രാന്‍ശു
നെഹ്‌വാളിനൊപ്പം ഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്ത് എത്തിയാണ് പാര്‍ട്ടി അംഗത്വം എടുത്തത്. ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കായി സൈന പ്രാചാരണത്തിനിനറങ്ങും. പ്രധാന നരേന്ദ്ര മോദിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് സൈന പാര്‍ട്ടി അംഗത്വ മേറ്റെടുത്ത ശേഷം പ്രതികരിച്ചു.

ഇന്ത്യയിലെ എക്കാലത്തേയും മികച്ച ബാഡ്്മിന്റണ്‍ താരങ്ങളിലൊരാളാണ് 29കാരിയായ സൈന നെഹ്വാള്‍. ഒളിമ്പിക്‌സിലും കോമണ്‍ വെല്‍ത്ത് ഗെയിംസിലുമടക്കം ഇന്ത്യക്കായി മെഡല്‍ നേടാന്‍ ഈ ഹരിയാന സ്വദേശിനിക്ക് കഴിഞ്ഞു. രാജീവ് ഗാന്ധി ഖേല്‍രത്‌ന, അര്‍ജുന അടക്കമുള്ള കായിക പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ഇവരെ ആദരിച്ചിരുന്നു. ബാഡ്മിന്റണില്‍ ലോക ഒന്നാം റാങ്കില്‍വരെ എത്തിയ സൈനക്ക് സമീപകാലത്തായി വലിയ തിരിച്ചടികളായിരുന്നു കോര്‍ട്ടില്‍ നേരിട്ടത്. ഇതിനിടെ സൈന വിരമിക്കലിലേക്ക് കടക്കുകയാണെന്നും വാര്‍ത്തകളുണ്ടായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി നേരത്തെ സൈന ട്വിറ്ററില്‍ രംഗത്തെത്തിയിരുന്നു. സുഷീല്‍ കുമാര്‍, ബബിത പഗോട്ട്, സന്ദീപ് സിംഗ് തുടങ്ങിയ കായിക താരങ്ങള്‍ നേരത്തെ ഹരിയാനയില്‍ നിന്ന് ബി ജെ പിയില്‍ ചേരുകയും എം എല്‍ എമാരും മന്ത്രിമാരുമെല്ലാം ആകുകയും ചെയ്തിരുന്നു. ഇതെല്ലാം മുന്നില്‍കണ്ടാണ് സൈനയുടേയും നീക്കമെന്നാണ് റിപ്പോര്‍ട്ട്.