Connect with us

National

പൗരത്വ നിയമം രാജ്യത്തെ വിഭജിക്കുന്നതെന്ന് മധ്യപ്രദേശിലെ ബി ജെ പി എം എല്‍ എ

Published

|

Last Updated

ഭോപ്പാല്‍ |  പൗരത്വ നിയമം രാജ്യത്തിന് ഗുണകരമല്ലെന്ന് മധ്യപ്രദേശിലെ ബി ജെ പി എം എല്‍ എ നാരായണ്‍ ത്രിപാഠി. രാജ്യത്തെ വിഭജിക്കുന്ന പൗരത്വ നിയമം വലിച്ചുകീറി ദൂരെ എറിയണമെന്നും അദ്ദേഹം പറഞ്ഞു. ബാബാസാഹേബ് അംബേദ്കറുടെ ഭരണഘടന പിന്തുടരാന്‍ ബി ജെ പി തയ്യാറാകണം. മതത്തിനപ്പുറം ഈ രാജ്യത്തെ ജനങ്ങളെ ഒരുമിക്കുന്നതാണ് ഭരണഘടന. അതിന് കഴിയാത്ത സാഹചര്യം ആ ഭരണഘടനക്കുണ്ടായാല്‍ അത് വലിച്ചു കീറി ദൂരെയെറിയണം.

ഓരോ തെരുവിലും ആഭ്യന്തര യുദ്ധ അന്തരീക്ഷമാണ്. അത് രാജ്യത്തിന് ഗുണപരമല്ല. അഭ്യന്തര യുദ്ധ അന്തരീക്ഷം നിലനില്‍ക്കുന്നിടത്ത് വികസനം നടപ്പിലാവില്ല. ഞാന്‍ പൗരത്വ നിയമത്തെ എതിര്‍ക്കുന്നു, കാരണം എനിക്ക് അത്തരമൊരു സാഹചര്യത്തെ കുറിച്ച് അറിവുണ്ട്. എന്റെ മണ്ഡലമായ മൈഹാറില്‍ മാത്രമല്ല അതേ അന്തരീക്ഷം തന്നെയാണ് മറ്റു സ്ഥലങ്ങളിലുമുള്ളത്. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കരുതെന്നും നാരായണ്‍ ത്രിപാഠിപറഞ്ഞു.

 

 

Latest