Connect with us

Kerala

പ്രതിപക്ഷം പ്രതിഷേധം തുടരും; ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള അന്തര്‍ധാര വ്യക്തം: പ്രതിപക്ഷ നേതാവ്

Published

|

Last Updated

തിരുവനന്തപുരം | നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമ ഭേദഗതി വിരുദ്ധപരാമര്‍ശം ഗവര്‍ണര്‍ വായിച്ചതിലൂടെ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള അന്തര്‍ധാര വ്യക്തമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലാവ്‌ലിന്‍ അഴിമതി കേസില്‍ നിന്ന് പിണറായി വിജയനെ രക്ഷിക്കാനുള്ള തന്ത്രമാണ് നടക്കുന്നതെന്നും ഗവര്‍ണറെ അതിനുള്ള പാലമായി ഉപയോഗിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

വര്‍ണറെ തിരിച്ചു വിളിക്കണമെന്ന തന്റെ പ്രമേയം ചര്‍ച്ചക്കെടുത്ത് പാസാക്കുകയായിരുന്നു ഇന്ന് ചെയ്യേണ്ടിയിരുന്നത്. മുഖ്യമന്ത്രി കാലു പിടിച്ചിട്ടാണ് വിയോജിപ്പോടെ ഗവര്‍ണര്‍ നയപ്രഖ്യാപനം വായിച്ചത്. ഇന്ന് കണ്ട നാടകം അപമാനകരമാണ്. കേരളത്തിലെ നിയമസഭ സാമാജികരെ വാച്ച് ആന്റ് വാര്‍ഡിനെ ഉപയോഗിച്ച് മര്‍ദ്ദിച്ചാണ് ഗവര്‍ണര്‍ക്ക് വഴിയൊരുക്കിയത്. പ്രതിപക്ഷ പ്രതിഷേധം തുടരും. ഗവര്‍ണര്‍ ആര്‍ എസ് എസിന്റേയും അമിത് ഷായുടേയും ഏജന്റാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും തമ്മിലുള്ള പാലമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

Latest