Connect with us

National

പ്രണയാഭ്യര്‍ഥനയുമായി ശല്യം ചെയ്തു; യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം

Published

|

Last Updated

ലഖ്‌നൗ | ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പ്രണയാഭ്യര്‍ഥന നടത്തി ശല്യം ചെയ്ത യുവാവിന്റെ ദേഹത്ത് യുവതി ആസിഡൊഴിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. രോഹിത് യാദവ് (24)എന്ന യുവാവാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. അതേ സമയം യുവതിക്കെതിരെ രോഹിത് ഇതുവരെ പരാതി നല്‍കിയിട്ടില്ല.

ക്ഷീരോല്‍പ്പന വില്‍പ്പനശാലയിലെ ശുചീകരണ തൊഴിലാളിയാണ് രോഹിത്. പ്രണയാഭ്യര്‍ഥനയുമായി രോഹിത് യുവതിയെ നിരന്തരമായി ശല്യം ചെയ്തിരുന്നു.
ഇതില്‍ ക്ഷുഭിതയായ യുവതി ക്ഷീരോല്‍പാദന കേന്ദ്രത്തില്‍ ഒളിച്ചിരുന്ന് രോഹിതിന് മേല്‍ ആസിഡ് ഒഴിക്കുകയായിരുന്നു. കഴുത്ത്, നെഞ്ച് പുറം, തോള്‍ എന്നിവിടങ്ങളില്‍ പൊള്ളലേറ്റ രോഹിത്ത് ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

യവാവിന്റെ പരാതി ലഭിച്ചതിന് ശേഷം മാത്രമേ യുവതിക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കുകയൂള്ളൂവെന്നും പോലീസ് വ്യക്തമാക്തി