Connect with us

National

ഗോമാതാവായാലും യോഗി പോകുന്ന വഴിയില്‍ നില്‍ക്കേണ്ട; പിടിച്ചുകെട്ടാന്‍ നിര്‍ദേശം

Published

|

Last Updated

ലഖ്‌നോ |  ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗംഗാ യാത്ര കടന്നുപോകുന്ന റോഡില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെയെല്ലാം പടിച്ചുകെട്ടാന്‍ ഉദ്യോഗസ്ഥര്‍ക്ക് പി ഡബ്ല്യൂ ഡി നിര്‍ദേശം. യു പിയിലെ റോഡുകളിലെല്ലാം കന്നുകാലികള്‍ അലഞ്ഞു തിരിയുകാണ്. ഇത് ഗംഗാ യാത്രക്ക് തടസം സൃഷ്ടിച്ചേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിനാലാണ് സര്‍ക്കാര്‍ നടപടി. കന്നുകാലികളെ പിടിച്ചുകെട്ടാന്‍ ഇതിനായി ഒമ്പത് ജൂനിയര്‍ എന്‍ജിനീയര്‍മാരെ നിയോഗിച്ചിട്ടുണ്ട്.

ജനുവരി 29നാണ് യോഗി മിര്‍സാപൂരിലെത്തുന്നത്. ഇവിടേക്കുള്ള യോഗിയുടെ യാത്രാമധ്യേ കന്നുകാലികള്‍ തടസം സൃഷ്ടിക്കാതിരിക്കാനാണ് നടപടിയെന്നാണ് അധികൃതര്‍ പറയുന്നത്. എന്‍ജിനീയര്‍മാര്‍ പല സ്ഥലങ്ങളിലായി കന്നുകാലികളെ “പിടിച്ചുകെട്ടാനായി” കയറുമായി നില്‍ക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. എട്ട് മുതല്‍ പത്ത് വരെ കയറുകളുമായി എന്‍ജിനീയര്‍മാര്‍ നിലയുറപ്പിക്കണമെന്നാണ് ഉത്തരവ്.

 

Latest