31.59 കിലോ മീറ്റർ മൈലേജുമായി ആൾട്ടോ എസ് സി എൻ ജി

Posted on: January 28, 2020 12:18 pm | Last updated: January 28, 2020 at 12:18 pm


ന്യൂഡൽഹി | 31.59 കിലോമീറ്റർ മൈലേജ് എന്ന അവകാശവാദവുമായി മാരുതി സുസുക്കി ആൾട്ടോ സി എൻ ജി വിപണിയിലിറങ്ങി. എൽ എക്‌സ് ഐ, എൽ എക്‌സ് ഐ (ഒ) എന്നിങ്ങനെ രണ്ട് വ്യത്യസ്ത മോഡലുകളിൽ ലഭ്യമാണ്. യഥാക്രമം 4.32 ലക്ഷം, 4.36 ലക്ഷം എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില.
സി എൻ ജിയിൽ പ്രവർത്തിക്കുന്ന മാരുതി സുസുക്കി ആൾട്ടോയിൽ ഡ്യുവൽ ഇന്റർഡിപെൻഡന്റ് ഇ സി യുകൾ (ഇലക്ട്രോണിക് കൺട്രോൾ യൂനിറ്റുകൾ) സജ്ജീകരിച്ചിട്ടുണ്ട്.

ഡ്രൈവബിലിറ്റിയും കൃത്യതയുമുള്ള പെർഫോമൻസ് ഉറപ്പിക്കാൻ ഇന്റലിജന്റ് ഇൻജെക്‌ഷൻ സിസ്റ്റവുമുണ്ട്.

മികച്ച പ്രകടനം, സുരക്ഷ, എൻജിൻ ദൈർഘ്യം, മൈലേജ് എന്നിവ നൽകുന്നതാണ് വാഹനമെന്ന് കമ്പനിയുടെ ഇന്ത്യയിലെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.