Connect with us

Kerala

കൊറോണ: സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 228 പേര്‍; പരിഭ്രാന്തി വേണ്ട: മന്ത്രി കെ കെ ശൈലജ

Published

|

Last Updated

കണ്ണൂര്‍ | സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളത്
288 ആരോഗ്യമന്ത്രി കെ കെ ശൈലജ. എല്ലാത്തരത്തിലുമുള്ള ജാഗ്രതാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രകടമായ കൊറോണ ലക്ഷണങ്ങളുമായി ആശുപത്രിയിലുള്ള എട്ട് പേരില്‍ ആറ് പേരുടെ റിസള്‍ട്ട് വന്നിട്ടുണ്ടെന്നും ഇതിലൊന്നും പോസിറ്റീവ് കേസുകളില്ലെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയില്‍ ചികിത്സയിലുള്ള പെരുമ്പാവൂര്‍ സ്വദേശിയും ഇതില്‍ പെടും.

ഇതില്‍ രണ്ട് പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ പനിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇനി റിസള്‍ട്ട് കിട്ടാനുള്ള രണ്ട് കേസുകളും പോസിറ്റീവാകാനുള്ള ലക്ഷണങ്ങള്‍ ഇപ്പോള്‍ പ്രകടിപ്പിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു.

ഏതെങ്കിലും കേസുകള്‍ കൊറോണ പോസിറ്റീവായാല്‍ നേരിടാനുള്ള ഉപകരണങ്ങള്‍ അടക്കം എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രാദേശികമായി ആരോഗ്യപ്രവര്‍ത്തകരെ കൃത്യമായി വിവരമറിയിക്കണം. നിരന്തരമായി അവരുമായി സമ്പര്‍ക്കം പുലര്‍ത്തണം – മന്ത്രി പറഞ്ഞു.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളിലും മെഡിക്കല്‍ കോളജിലും ഒരുക്കിയിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം കൊച്ചിയില്‍ എത്തിയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ സംഘം ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി.

Latest