Connect with us

Kerala

തന്നെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രത്യേകം വിചാരണ വേണമെന്ന് ദിലീപ് ഹൈക്കോടതിയില്‍

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രത്യേകം വിചാരണ ആവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. നടിയെ ആക്രമിച്ച കേസിനൊപ്പം ഈ കേസ് പരിഗണിക്കരുതെന്നാണ് ദിലീപിന്റെ ആവശ്യം.

ഭീഷണിപ്പെടുത്തിയ കേസില്‍ ഇര താനാണ്. പ്രതിയായ കേസിനൊപ്പം ഇരയായ കേസ് പരിഗണിക്കരുതെന്നാണ് ദിലീപിന്റെ വാദം.

പള്‍സര്‍ സുനി, വിഷ്ണു, സനല്‍ എന്നിവരാണ് ദിലീപിനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികള്‍.

Latest