Kerala
ജെസിബി കൊല: എട്ട് പ്രതികളില്‍ ഏഴ് പേരും പിടിയില്‍
 
             തിരുവനന്തപുരം | സ്വന്തം വളപ്പിലെ മണ്ണെടുപ്പ് തടഞ്ഞതിന് കാട്ടാക്കടയില്‍ യുവാവിനെ ജെ.സി.ബി ഇടിച്ച കൊലപ്പെടുത്തിയ സംഭവത്തില്‍ എട്ടില്‍ ഏഴ് പ്രതികളും പിടിയിലായി. ഒളിവിലായിരുന്ന ജെ സി ബി ഉടമ ഉത്തമനും ടിപ്പർ ഉടമ സാജുവുമുള്‍പ്പെടെ പ്രതികളാണ് പിടിയിലായതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കേസന്വേഷണത്തില്‍ പോലിസിന് വീഴ്ച സംഭവിച്ചുവോ എന്ന കാര്യം അന്വേഷിക്കും. നെടുമങ്ങാട് ഡി വൈ എസ് പിക്കാണ് അന്വേഷണ ചുമതല.

ജനുവരി 24 ന് പുലര്‍ച്ചയാണ് കേസിനാസ്പദമായ സംഭവം. സ്വന്തം പുരയിടത്തില്‍ മണ്ണെടുക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത സംഗീത് എന്നയാളെ മണ്ണുമാഫിയ ജെസിബിയുടെ കൊട്ട ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ സംഗീതിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
    ---- facebook comment plugin here -----						