റിയൽമിയുടെ ഫിറ്റ്നസ് ബാൻഡ് വരുന്നു

Posted on: January 26, 2020 2:33 pm | Last updated: January 26, 2020 at 2:33 pm


ന്യൂഡൽഹി | ഇന്ത്യയില്‍ തങ്ങളുടെ ആദ്യ ഫിറ്റ്‌നസ് ബാന്‍ഡ് ഫെബ്രുവരിയില്‍ പുറത്തിറക്കുമെന്ന് റിയല്‍മി. എം ഐ ബാന്‍ഡ് 4, ഹോണര്‍ ബാന്‍ഡ് 5 എന്നിവയുമായി ഏറ്റുമുട്ടുന്നതിന് ഫിറ്റ്‌നസ് ബാന്‍ഡ് കുറഞ്ഞ വിലയിലെത്തുമെന്നാണ് കരുതുന്നത്. ബാന്‍ഡിന്റെ രൂപം അടുത്തിടെ അവതരിപ്പിച്ചിരുന്നു.

ഫിറ്റ്‌നെസ് ബാന്‍ഡും ഫോണും തമ്മിലുള്ള തടസ്സമില്ലാത്ത കണക്റ്റിവിറ്റിക്കായി പ്രത്യേക ഹെല്‍ത്ത് ആപ്ലിക്കേഷനും റിയല്‍മി ആരംഭിക്കും. ഹുവാവേ, ഹോണര്‍, ഷവോമി എന്നിവ ഇപ്പോള്‍ തന്നെ അത് ചെയ്യുന്നുണ്ട്. ഇത് കൂടാതെ, റിയല്‍മി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വൈഫൈ കോളിംഗ് സവിശേഷതയും വൈകാതെ ലഭിക്കും എന്നാണ് സൂചന. ഇതിന്റെ ഷെഡ്യൂളും കമ്പനി പുറത്തുവിട്ടു.