Connect with us

Malappuram

നാടിന് നന്മ പകരാൻ ടീം ഒലീവ്

Published

|

Last Updated

പൊതു സമ്മേളനത്തിൽ 2475 അംഗ ടീം ഒലീവ് സമർപ്പണത്തിന് കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി നേതൃത്വം നൽകുന്നു

പെരിന്തല്‍മണ്ണ | നന്മകൾക്കായി പോരാടാനും തിന്മകളെ എതിർക്കാനും പടുത്തുയർത്തിയ ധർമവാഹക സംഘം. അധർമത്തിനെതിരെ അടരാടാൻ ഞങ്ങൾ ടീം ഒലീവ് എന്നും മുന്നിലുണ്ടാകും. അവശതകളനുഭവിക്കുന്നവർക്ക് താങ്ങും തണലുമായി സേവന വഴിയിൽ ഞങ്ങൾ കർമനിരതരാകും-ടീം ഒലീവ് അംഗങ്ങൾ പ്രതിജ്ഞയെടുത്തു.

[irp]
നാടിന്റെ മുഖച്ഛായ മാറ്റാൻ ഒലീവ് ടീമിനെ നാടിന് സമർപ്പിച്ചു. പാവങ്ങളുടെ അത്താണിയാകാൻ ആദർശ പോരാളികൾ ഇനി എപ്പോഴുമുണ്ടാകും.
2475 ഒലീവ് ടീം അംഗങ്ങളാണ് നവഭാരത സൃഷ്ടിക്കായി സജ്ജമാകുക.

Latest