Connect with us

Malappuram

രാജ്യം രണ്ടാം സ്വാതന്ത്ര്യ സമരത്തില്‍: ജിഗ്‌നേഷ് മെവാനി

Published

|

Last Updated

എസ് വൈ എസ് ജില്ലാ റാലിയുടെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തിയ ആക്‌ടിവിസ്റ്റ് ജിഗ്‌നേഷ് മെവാനി സദസ്സിനെ അഭിവാദ്യം ചെയ്യുന്നു

പെരിന്തല്‍മണ്ണ | ഫാസിസ്റ്റ് ശക്തികളും മതേതര വിശ്വാസികളും തമ്മിലുള്ള പോരാട്ടമാണെന്നും രാജ്യം രണ്ടാം സ്വാതന്ത്ര്യ സമരത്തിലാണെന്നും ആക്‌ടിവിസ്റ്റ് ജിഗ്‌നേഷ് മെവാനി. എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ റാലിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ നിയമം ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളുടെയും പ്രശ്‌നമാണ്. ഇന്ന് മുസ്‌ലിംകളെയാണെങ്കിൽ നാളെ മറ്റ് വിഭാഗങ്ങളെയായിരിക്കും ബാധിക്കുക. പ്രകൃതിക്ഷോഭത്താൽ പലരുടെയും രേഖകൾ നഷ്ടമായിട്ടുണ്ടാകും. ഇവർ എങ്ങനെയാണ് രേഖകൾ ഹാജരാക്കുക. രേഖകൾ ഹാജരാക്കാതെയുള്ള ഗാന്ധിയൻ സമര രീതികളാണ് എല്ലാവരും പിന്തുടരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

[irp]

Latest