Connect with us

Malappuram

'പൗരത്വം ഔദാര്യമല്ല'; യുവസാഗരമായി എസ് വൈ എസ് റാലി

Published

|

Last Updated

പൗരത്വം ഔദാര്യമല്ല; യുവത്വം നിലപാട് പറയുന്നു എന്ന ശീര്‍ഷകത്തില്‍ എസ്.വൈ.എസ് സംഘടിപ്പിച്ച ജില്ലാ യുവജന റാലി പെരിന്തല്‍മണ്ണ ബൈപാസിലെ സമ്മേളന നഗരിയിലെത്തിയപ്പോള്‍

പെരിന്തല്‍മണ്ണ | പൗരത്വം ഔദാര്യമല്ല; യുവത്വം നിലപാട് പറയുന്നു എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാ യുവജന റാലിയില്‍ ആയിരങ്ങളുടെ പ്രതിഷേധം അലയടിച്ചു. വൈകുേന്നരം നാലിന് പെരിന്തല്‍മണ്ണ മനഴി ബസ്റ്റാന്‍ഡിന് പരിസരത്ത് നിന്ന് ആരംഭിച്ച് ആയിശാ ജംഗ്ഷന്‍ ചുറ്റി പൊന്ന്യാകുര്‍ശി ബൈപ്പാസില്‍ പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടില്‍ യുവജന റാലി സമാപിച്ചു.

പൊതു സമ്മേളനത്തിൽ 2475 അംഗ ടീം ഒലീവ് സമർപ്പണത്തിന് കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി നേതൃത്വം നൽകുന്നു

ജില്ലയിലെ 75 സര്‍ക്കിളില്‍ നിന്നും തെരഞ്ഞെടുത്ത പരിശീലനം നേടിയ 2475 ടീം ഒലീവ് അംഗങ്ങള്‍ റാലിയുടെ മുന്‍നിരയില്‍ അണിനിരന്നു. റാലിക്ക് എസ് വൈ എസ് ജില്ലാ കാബിനറ്റ് അംഗങ്ങളായ ഇ കെ മുഹമ്മദ് കോയ സഖാഫി, കെ പി ജമാല്‍ കരുളായി, എ പി ബശീര്‍ ചെല്ലക്കൊടി, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, മുഈനുദ്ധീന്‍ സഖാഫി വെട്ടത്തൂര്‍, ശക്കീര്‍ അരിമ്പ്ര, വി പി എം ഇസ്ഹാഖ്, കരുവള്ളി അബ്ദുറഹീം, സിദ്ധീഖ് സഖാഫി വഴിക്കടവ്, ഉമര്‍ മുസ്‌ലിയാര്‍ ചാലിയാര്‍, അബ്ദുറഹ്മാന്‍ കാരക്കുന്ന് എന്നിവര്‍ നേതൃത്വം നല്‍കി.

[irp]

റാലിക്ക് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ ആക്ടിവിസ്റ്റ് അഡ്വ:ജിഗ്‌നേഷ് മെവാനി മുഖ്യാതിഥിയായി. സമസ്ത പ്രസഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.

പൊതു സമ്മേളനത്തിൽ മുഖ്യാതിഥിയും പ്രമുഖ ആക്ടിവിസ്റ്റുമായ ജിഗ്നേഷ് മെവാനി പ്രസംഗിക്കുന്നു.

എസ് വൈ എസ് സാന്ത്വന വിഭാഗമായ ടീം ഒലീവിനെ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീല്‍ ബുഖാരി സമര്‍പ്പിച്ചു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എസ് വൈ എസ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ത്വാഹാ സഖാഫി, പൊന്മള മുഹ് യിദ്ദീന്‍ കുട്ടി ബാഖവി, മഞ്ഞപ്പറ്റ ഹംസ മുസ്്ലിയാര്‍, അബൂഹനീഫല്‍ ഫൈസി തെന്നല, താനാളൂര്‍ അബ്ദു മുസ്്ലിയാര്‍, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, വഖ്ഫ് ബോര്‍ഡ് മെമ്പര്‍ കെ എം എ റഹീം, റഹ്്മത്തുള്ള സഖാഫി എളമരം, അലവി സഖാഫി കൊളത്തൂര്‍, മുസ്ഥഫ കോഡൂര്‍, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി കൂരിയാട്, സി പി സൈതലവി ചെങ്ങര, മുഹമ്മദ് പറവൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, കെ പി ജമാല്‍ കരുളായി, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് റാഷിദ് ബുഖാരി, ബഷീര്‍ പറവന്നൂര്‍ പ്രഭാഷണം നടത്തി. ചടങ്ങില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ഇ.കെ മുഹമ്മദ് കോയ സഖാഫി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട് ഭരണഘടന സംരക്ഷണ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി. യുവാക്കളുടെ കര്‍മശേഷി ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുള്ള വിവിധ പദ്ധതികളുടെ പ്രഖ്യാപനം നടത്തി.

Latest