പത്മ പുരസ്‌കാരങ്ങള്‍: അരുണ്‍ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ്, ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍

Posted on: January 25, 2020 9:29 pm | Last updated: January 26, 2020 at 2:02 pm

ന്യൂഡല്‍ഹി | പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ അന്തരിച്ച കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ്, ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവര്‍ക്ക് പത്മവിഭൂഷണ്‍. ബോക്‌സിങ് താരം മേരി കോമിന് പത്മവിഭൂഷണ്‍ പുരസ്‌കാരവുംവ്യവസായ പ്രമുഖന്‍ ആനന്ദ് മഹീന്ദ്ര, ബാഡ്മിന്റണ്‍ താരം പി വി സിന്ധുതുടങ്ങിയവര്‍ക്ക് പത്മഭൂഷണ്‍ പുരസ്‌കാരവും ലഭിച്ചു.അന്തരിച്ച ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന മനോഹര്‍ പരീക്കര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നല്‍കി ആദരിക്കും.

രണ്ടുമലയാളികള്‍ പത്മശ്രീപുരസ്‌കാരത്തിന് അര്‍ഹരായി. നോക്കുവിദ്യാ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷി, സാമൂഹിക പ്രവര്‍ത്തകന്‍ സത്യനാരായണന്‍ മുണ്ടയൂര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.