Connect with us

Kerala

ഹജ്ജ്: കണ്ണൂര്‍ കലക്ടറേറ്റില്‍ താല്‍ക്കാലിക കേന്ദ്രം

Published

|

Last Updated

മലപ്പുറം | സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാരുടെ പാസ്‌പോര്‍ട്ടും അനുബന്ധ രേഖകളും സ്വീകരിക്കുന്നതിന് താല്‍ക്കാലിക കേന്ദ്രം കണ്ണൂര്‍ കലക്ട്രേറ്റില്‍ ജനുവരി 30, 31 തിയ്യതികളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കും.

വടക്കന്‍ ജില്ലകളില്‍നിന്നുള്ളവര്‍ക്ക് മുഴുവന്‍ രേഖകളും ഈ ദിവസങ്ങളില്‍ പ്രസ്തുത കേന്ദ്രത്തില്‍ സമര്‍പ്പിക്കാം. ഹജ്ജുമായി ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ ഹജ്ജ് കമ്മറ്റി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണെന്നും സംസ്ഥാന ഹജ്ജ് കമ്മറ്റി അറിയിച്ചു.

Latest