Connect with us

Kerala

വ്യവസ്ഥകള്‍ ലംഘിച്ചു; പള്ളിവാസലില്‍ മൂന്ന് റിസോര്‍ട്ടുകളുടേയും പട്ടയം റദ്ദാക്കി

Published

|

Last Updated

ഇടുക്കി | പള്ളിവാസല്‍ പഞ്ചായത്തിലെ മൂന്ന് റിസോര്‍ട്ടുകളുടെ പട്ടയം ഇടുക്കി ജില്ലാ കലക്ടര്‍ റദ്ദാക്കി. പട്ടയ വ്യവസ്ഥ ലംഘിച്ചുള്ള നിര്‍മാണമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. പ്ലം ജൂഡി റിസോര്‍ട്ടിന്റെയും നിര്‍മാണത്തിലിരിക്കുന്ന മറ്റ് രണ്ടു റിസോര്‍ട്ടുകളുടെയും പട്ടയങ്ങളാണ് റദ്ദാക്കിയത്. പ്ലം ജൂഡി റിസോര്‍ട്ട് നിലവില്‍ പേര് മാറ്റി ആംബര്‍ ഡെയ്ല്‍ എന്നാണ് അറിയപ്പെടുന്നത്. ത്ണ്ടപ്പേരുകള്‍ റദ്ദാക്കി പട്ടയം അസാധുവാക്കിയതോടെ മൂന്ന് റിസോര്‍ട്ടുകളുടേയും ഭൂമി ഏറ്റെടുക്കാന്‍ ദേവികുളം തഹസില്‍ദാരെ ജില്ലാ ഭരണകൂടെ ചുമതലപ്പെടുത്തി.

പ്ലം ജൂഡി റിസോര്‍ട്ടിനെതിരേ മുന്‍പും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.കെഎസ്ഇബിയുടെ സ്ഥലം കൈയേറിയാണ് റിസോര്‍ട്ടിലേക്ക് വഴിയുണ്ടാക്കിയതെന്നത് ഉള്‍പ്പടെയായിരുന്നു ആരോപണങ്ങള്‍. ഏഴും പത്തും നിലകളുള്ളതാണ് പട്ടയം റദ്ദാക്കപ്പെട്ട നിര്‍മാണത്തിലിരിക്കുന്ന റിസോര്‍ട്ടുകള്‍.
രേഖകള്‍ ഹാജരാക്കാന്‍ കലക്ടര്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഉടമകള്‍ക്ക് മതിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെ വന്നതോടെ ജില്ലാ കലക്ടര്‍ പട്ടയം റദ്ദാക്കുകയായിരുന്നു.

Latest