Connect with us

National

ഡല്‍ഹി തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികളില്‍ 164 പേര്‍ കോടീശ്വരന്‍മാര്‍

Published

|

Last Updated

ന്യൂഡല്‍ഹി | സമ്പന്നര്‍ക്ക് അധികാരത്തോടുള്ള താല്‍പര്യം പ്രതിഫലിപ്പിക്കുന്നതാണ് രാജ്യത്ത് നടന്ന മിക്കവാറും തിരഞ്ഞെടുപ്പുകള്‍. ഡല്‍ഹി തിരഞ്ഞെടുപ്പും ഇതില്‍നിന്നും ഒട്ടും വ്യത്യസ്തമല്ല. ഫെബ്രവരിയില്‍ നടക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ 164 പേര്‍ ഒരു കോടിയില്‍ അധികം സ്വത്തുള്ളവരാണ്. ബിജെപിയിലും എഎപിയിലും കോണ്‍ഗ്രസിലുമെല്ലാം കോടീശ്വരന്മാരുടെ സാന്നിധ്യമുണ്ട്.

മണ്ഡ്ക മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ധര്‍മപാല്‍ ലക്രയാണ് സ്വത്തിന്റെ കാര്യത്തില്‍ മുന്നില്‍. 292.1 കോടിയാണ് ധര്‍മപാലിന്റെ സ്വത്ത്. ആര്‍ കെ പുരത്ത് മല്‍സരിക്കുന്ന ആം ആദ്മി സ്ഥാനാര്‍ഥി പ്രമീള ടോക്കസാണ് രണ്ടാം സ്ഥാനത്ത്. 80.8 കോടി രൂപയാണ് പ്രമീളയുടെ സ്വത്ത്. 80 കോടിയുടെ സ്വത്തുമായി ആംആദ്മിയുടെ തന്നെ രാം സിംഗ് നേതാജിയാണ് മൂന്നാംസ്ഥാനത്ത്.

ആദ്യത്തെ പത്തു സ്ഥാനങ്ങളില്‍ നില്‍ക്കുന്നവര്‍ക്കെല്ലാം 50 കോടിക്കു മുന്നിലാണ് സ്വത്ത്. ബിജെപിയുടേയും കോണ്‍ഗ്രസിന്റെയുമെല്ലാം സ്ഥാനാര്‍ഥികള്‍ 50 കോടിക്കുമേല്‍ സ്വത്തുള്ളവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Latest