Connect with us

Malappuram

ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുത്ത് മഅ്ദിൻ ഗ്രാൻഡ് അസംബ്ലി പ്രൗഢമായി

Published

|

Last Updated

റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി സ്വലാത്ത് നഗറിൽ സംഘടിപ്പിച്ച മഅ്ദിൻ ഗ്രാൻഡ് അസംബ്ലി.

മലപ്പുറം | റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി സ്വലാത്ത് നഗറിൽ സംഘടിപ്പിച്ച ഗ്രാൻഡ് അസംബ്ലി ശ്രദ്ധേയമായി. മഅ്ദിൻ അക്കാദമിയിലെ വിദ്യാർഥികളും ജീവനക്കാരും സംബന്ധിച്ച പ്രൗഢവേദിയിൽ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ദേശീയ പതാകയേന്തിയുള്ള വിദ്യാർഥികളുടെ പരേഡ്, കലാ പ്രകടനങ്ങൾ, ഗ്രാൻഡ് സെല്യൂട്ട്, ഗാനശിൽപ്പം, സ്റ്റുഡൻസ് പോലീസ് കേഡറ്റിന്റെ മാർച്ച് പാസ്റ്റ് എന്നിവ അരങ്ങേറി.

വിദ്യാർഥികളെ സമൂഹസേവനത്തിനും രാഷ്ട്രപുരോഗതിക്കുമായി സജ്ജമാക്കുന്നതിലൂടെ മാത്രമേ രാജ്യത്തിന്റെ ശോഭനമായ ഭാവിയിലേക്കുള്ള പ്രയാണം സാധ്യമാവൂവെന്ന് ഖലീലുൽ ബുഖാരി മുഖ്യപ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു. വിശ്വാസ ദാർഢ്യത, ഗുരുവന്ദനം, മാതൃ-പിതൃ വന്ദനം, രാജ്യസ്‌നേഹം ഇവയായിരിക്കണം വിദ്യാർത്ഥികളെ നയിക്കേണ്ടത്. രാജ്യത്തെ അസ്ഥിരപ്പെടുത്തുകയും സമൂഹത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ദുശ്ശക്തികളെ പ്രതിരോധിക്കുന്നതിൽ വിദ്യാർഥികൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും മഅ്ദിൻ ചെയർമാൻ കൂട്ടിച്ചേർത്തു.

സയ്യിദ് ഫാറൂഖ് ജമലുല്ലൈലി, ഇബ്്‌റാഹീം ബാഖവി മേൽമുറി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, പബ്ലിക് സ്‌കൂൾ സീനിയർ പ്രിൻസിപ്പൽ ഉണ്ണിപ്പോക്കർ മാസ്റ്റർ, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, സൈനുദ്ധീൻ നിസാമി കുന്ദമംഗലം തുടങ്ങയിവർ സംബന്ധിച്ചു.

 

Latest