ദയാഹരജിക്കൊപ്പം വെക്കാന്‍ ഡയറി തിരികെ വേണം; കോടതി ഇടപെടണമെന്ന ആവശ്യവുമായി പ്രതിയുടെ ഹരജി

Posted on: January 24, 2020 10:41 pm | Last updated: January 25, 2020 at 10:35 am

ന്യൂഡല്‍ഹി | തന്റെ 170 പേജ് വരുന്ന പേഴ്‌സണല്‍ ഡയറി തിരികെ നല്‍കാന്‍ തിഹാര്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെടണമെന്ന് വധശിക്ഷ വിധിക്കപ്പെട്ട പ്രതിയുടെ ഹരജി. നിര്‍ഭയ കേസില്‍ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റുന്ന നാലു പ്രതികളില്‍ ഒരാളായ വിനയ് ശര്‍മയാണ് ഡല്‍ഹി കോടതിയില്‍ ഹരജി നല്‍കിയത്. രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനിരിക്കുന്ന ദയാഹരജിയോടൊപ്പം ഡയറി വെക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു പ്രതിയായ മുകേഷ് സിംഗിന്റെ ദയാഹരജി കഴിഞ്ഞാഴ്ച രാഷ്ട്രപതി തള്ളിയിരുന്നു.

ഡയറി ആവശ്യപ്പെട്ട് ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍, അവരുടെ ഭാഗത്തു നിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്നും വിനയ് ശര്‍മയുടെ അഭിഭാഷകന്‍ എ പി സിംഗ് പറഞ്ഞു.