Connect with us

Kerala

പൗരത്വ നിയമ ഭേദഗതി: സംസ്ഥാന സര്‍ക്കാറിന്റെ ഹരജി സുപ്രീം കോടതി അടുത്താഴ്ച പരിഗണിച്ചേക്കും

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി സുപ്രീം കോടതി അടുത്താഴ്ച പരിഗണിച്ചേക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ദെയുടെ അധ്യക്ഷതയിലുള്ളള്ള ബഞ്ചാകും ഹരജി പരിഗണിക്കുക. ഈമാസം പതിമൂന്നിന് സര്‍ക്കാര്‍ ഫയല്‍ ചെയ്ത സ്യൂട്ടിന് സുപ്രീം കോടതി രജിസ്ട്രി ഇന്ന് നമ്പര്‍ അനുവദിച്ചു.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട റിട്ട് ഹരജികള്‍ പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ആണ്. അതുകൊണ്ടുതന്നെ കേരളത്തിന്റെ സ്യൂട്ടും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റെ പരിഗണനക്ക് വരാനാണ് സാധ്യത.

സംസ്ഥാന സര്‍ക്കാരിനുവേണ്ടി സീനിയര്‍ അഭിഭാഷകരായ ദുഷ്യന്ത് ദാവെയും ജയ്ദീപ് ഗുപ്തയും കേന്ദ്രത്തിനു വേണ്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഹാജരാകും.

Latest