സിഎഎ അനുകൂല പരിപാടി: യുവതിയെ ആക്രമിച്ച 29ഓളം ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്തു

Posted on: January 24, 2020 4:01 pm | Last updated: January 24, 2020 at 5:56 pm

കൊച്ചി | പാവക്കുളത്ത് നടന്ന സിഎഎ അനുകൂല പരിപാടിയെ വിമര്‍ശിച്ച യുവതിയെ ആക്രമിച്ച സംഭവത്തില്‍ 29ഓളം ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്. തിരുവനന്തപുരം പേയാട് സ്വദേശി ആതിര നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് ആണ് കേസെടുത്തത്. സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഭീഷണിപ്പെടുത്തല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തില്‍ എട്ടോളം വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

നേരത്തെ യുവതിക്കെതിരേ ബി.ജെ.പി. വ്യാവസായിക സെല്‍ കണ്‍വീനറും ജനജാഗ്രത സമിതി പ്രോഗ്രാം കോര്‍ഡിനേറ്ററുമായ സജിനി നല്‍കിയ പരാതിയില്‍ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ 21ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. എറണാകുളം പാവക്കുളം അമ്പലത്തിലെ ഹാളില്‍ നടന്ന നടന്ന സി.എ.എ. അനുകൂല പരിപാടിക്കിടെ ഇതിനെ വിമര്‍ശിച്ച് ആതിര രംഗത്ത് വരികയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.