മലപ്പുറത്ത് ഓട്ടോയില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

Posted on: January 24, 2020 9:50 am | Last updated: January 24, 2020 at 12:46 pm

മലപ്പുറം | കൂട്ടിലങ്ങാടി ഓട്ടോയില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കടുങ്ങൂത്ത് നെല്ലിയാലില്‍ ഹനീഫയുടെ മകന്‍ നൗഷര്‍ ബാബു (37)യാണ് മരിച്ചത്.കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ കടുങ്ങൂത്ത് ജുമാ മസ്ജിദിന് മുന്‍ വശം ഇന്ന് പുലര്‍ച്ചെ 5.30 ഓടെയായിരുന്നു അപകടം. സുബ്ഹി നിസ്‌ക്കാരത്തിന് വേണ്ടി പള്ളിയിലേക്ക് വരികയായിരുന്ന ബാബുവിെന്റഓട്ടോയില്‍ മലപ്പുറത്ത് നിന്നും പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്ന കാറിടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ബാബുവിനെ ഉടന്‍ തന്നെ മലപ്പുറത്തെ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവെ വഴി മധ്യേ മരണപ്പെടുകയായിരുന്നു.