Connect with us

National

ഇന്ത്യയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് അവസാനമായി: ജെ പി നദ്ദ

Published

|

Last Updated

ആഗ്ര |  രാജ്യം മാറുകയാണെന്നും ഇന്ത്യയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് അവസാനമായെന്നും ബി ജെ പി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം അതിവേഗം മുന്നോട്ട് കുതിക്കുകയാണെന്ന് കോണ്‍ഗ്രസിനും മനസിലായെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി ദേശീയ പ്രസിഡന്റായി തിരഞ്ഞെടുത്ത ശേഷം ആഗ്രയില്‍ നടന്ന ബി ജെ പി റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സി എ എ വിഷയത്തില്‍ കോണ്‍ഗ്രസ് തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. നെഹ്‌റുവും മന്‍മോഹന്‍ സിംഗുമുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ ാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വരുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന നിലപാട് എടുത്തവരാണ്. പാക്കിസ്ഥാനില്‍ പീഡനം നൂനപക്ഷങ്ങള്‍ക്ക് സഹായം നല്‍കണമെന്ന് നെഹ്‌റു പറഞ്ഞിട്ടുണ്ട്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും അവര്‍ക്ക് ഇന്ത്യയില്‍ വസിക്കാനുള്ള അവസരമുണ്ടാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും 2003ല്‍ മന്‍മോഹന്‍ പറഞ്ഞിട്ടുണ്ട്.

രാജ്യത്തുള്ള അഭയാര്‍ഥികളില്‍ 70 ശതമാനവും ദളിതരാണ്. ഇവര്‍ക്ക് സംരക്ഷണം നല്‍കുകാണ് ലക്ഷ്യം. ഇത് അറിയാതെയാണ് ചില ദളിത് നേതാക്കള്‍ പൗരത്വ നിയമത്തെ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.