Connect with us

Eranakulam

കോതമംഗലം പള്ളിത്തര്‍ക്കം: സംസ്ഥാന സര്‍ക്കാര്‍ പുനപ്പരിശോധനാ ഹരജി നല്‍കി

Published

|

Last Updated

കൊച്ചി | കോതമംഗലം പള്ളി ഭരണം ജില്ലാ കലക്ടര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനപ്പരിശോധനാ ഹരജി നല്‍കി. യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളില്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പള്ളിയുടെ ഭരണം ഏറ്റെടുക്കാനുള്ള ജനുവരി ഒമ്പതിലെ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഹരജി സമര്‍പ്പിച്ചത്. സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെതിരെ യാക്കോബായ വിഭാഗവും പുനപ്പരിശോധന ഹരജി നല്‍കിയിട്ടുണ്ട്. എല്ലാ ഹര്‍ജികളും കോടതി തിങ്കളാഴ്ച പരിഗണിക്കും.

വിധി നടപ്പാക്കാത്തത് ചോദ്യം ചെയ്ത് ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ കോടതിയലക്ഷ്യ ഹരജിയില്‍ ഇന്ന് എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസിനോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു. കലക്ടര്‍ നേരിട്ട് ഹാജരാകുന്നത് തത്ക്കാലം ഒഴിവാക്കുകയും വിധി നടപ്പാക്കാന്‍ കൂടുതല്‍ സാവകാശം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

Latest