Connect with us

Kerala

വരവില്‍ കവിഞ്ഞ സ്വത്ത്; മുന്‍മന്ത്രി കെ ബാബുവിനെ എന്റഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

Published

|

Last Updated

കൊച്ചി | അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. വിജിലന്‍സ് നല്‍കിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. അതേ സമയം തനിക്ക് വരവില്‍ കവിഞ്ഞ സ്വത്തില്ലെന്നും തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രമെന്നും കെ ബാബു മൊഴി നല്‍കി. 2001 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബാബു 49 ശതമാനം അനധികൃത സ്വത്ത് നേടിയെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ 2018ല്‍ കുറ്റപത്രവും നല്‍കിയിരുന്നു.

2001 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബാബു അനധികൃതമായി 28.82 ലക്ഷം രൂപ സമ്പാദിച്ചു എന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാബു വിചാരണ നേരിടണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ആവശ്യപ്പെട്ടിരുന്നു. വിജിലന്‍സ് കോടതി ഉത്തരവിനെതിരെ ബാബു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Latest