ഏഴ് തസ്തികകളിൽ പി എസ് സി വിജ്ഞാപനം

അവസാന തീയതി ഫെബ്രുവരി 19
Posted on: January 21, 2020 12:36 pm | Last updated: January 21, 2020 at 12:40 pm


മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ്പ്രൊഫസർ ഇൻ എമർജൻസി മെഡിസിൻ, മോർച്ചറി ടെക്‌നീഷ്യൻ ഗ്രേഡ് 2 ഉൾപ്പെടെ ഏഴ് തസ്തികകളിലേക്ക് പി എസ് സി വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 19. അസാധാരണ ഗസറ്റ് തീയതി 15.01.2020
ജനറൽ- സംസ്ഥാനതലം
അസിസ്റ്റന്റ് പ്രൊഫസർ ഇൻ എമർജൻസി മെഡിസിൻ. മോർച്ചറി ടെക്‌നീഷ്യൻ ഗ്രേഡ് 2, അസിസ്റ്റന്റ്മാനേജർ (മെക്കാനിക്കൽ).
സ്‌പെഷ്യൽ- സംസ്ഥാനതലം
പ്യൂൺ കം വാച്ചർ (പട്ടികജാതി, പട്ടിക വർഗക്കാർക്ക് മാത്രം), എൽ ഡി ടൈപ്പിസ്റ്റ് (പട്ടിക വർഗക്കാർക്ക്).
എൻ സി എ- സംസ്ഥാനതലം
മെഡിക്കൽ ഓഫീസർ (വിഷ).