Connect with us

Kerala

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക: കോണ്‍ഗ്രസ് ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Published

|

Last Updated

കൊച്ചി | 2015 ലെ വോട്ടര്‍ പട്ടികയെ അടിസ്ഥാനമാക്കി തദ്ദേശ തിരഞ്ഞെടുപ്പ് നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തണം എന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാക്കളായ എന്‍ വേണുഗോപാല്‍, എം മുരളി, കെ സുരേഷ് ബാബു എന്നിവരാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെയും സംസ്ഥാന സര്‍ക്കാറിനെയും എതിര്‍ കക്ഷിയാക്കി കോടതിയെ സമീപിച്ചത്.

---- facebook comment plugin here -----

Latest