Connect with us

Kerala

ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

തിരുവനന്തപുരം |  ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. സി എ എക്കെതിരായ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് തന്റെ അനുമതിയില്ലാതെയാണെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തിയിരുന്നു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനോട് ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് അറിയിക്കുന്നതിന്റെ ഭാഗമായാണ് ചീഫ് സെക്രട്ടറി കാണുന്നതെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇനി ഗവര്‍ണര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

രാവിലെ 10. 55 ഓടെയാണ് ചീഫ് സെക്രട്ടറി ഗവര്‍ണറുടെ വസതിയിലെത്തിയത്. കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടുനിന്നു. സി എ എക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതില്‍ നിയമപരമായി തെറ്റില്ലെന്ന് ചീഫ് സെക്രട്ടറി ഗവര്‍ണറെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
അതിനിടെ ഗവര്‍ണറുമായി ഒരു ഏറ്റുമുട്ടലിനില്ലെന്ന സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ച് നിയമന്ത്രി എ കെ ബാലന്‍ രംഗത്തെത്തി. സര്‍ക്കാറിന് കോടതിയില്‍ പോകാന്‍ ഗവര്‍ണറുടെ അനുവാദം വേണമെന്ന് ഭരണഘടനയില്‍ പറയുന്നില്ലെന്ന് എ കെ ബാലന്‍ പറഞ്ഞു. പ്രകോപനം ഉണ്ടാക്കാന്‍ ആരും ശ്രമിക്കരുത്. പ്രശ്‌നം വ്യക്തിപരമല്ല. നിയമപരമായ വിഷയങ്ങളില്‍ അഭിപ്രായ വിത്യാസം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് നിയമപരമായി പരിഹരിക്കും.

 

Latest