Connect with us

National

ദീര്‍ഘദൂര ആണവ വാഹക മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി | തദ്ദേശീയമായി വികസിപ്പിച്ച ദീര്‍ഘദൂര ആണവ വാഹക മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. അന്തര്‍വാഹിനികളില്‍ നിന്ന് വിക്ഷേപിക്കാവുന്ന 3,500 കിലോമീറ്റര്‍ ദൂരപരിധിയുള്ള കെ-4 ബാലിസ്റ്റിക് മിസൈലാണ് ആന്ധ്രാ തീരത്ത് പരീക്ഷിച്ചത്. ഡി ആര്‍ ഡി ഒ വികസിപ്പിച്ച മിസൈലാണിത്.

ഐ എന്‍ എസ് അരിഹന്ത് ആണവ മുങ്ങിക്കപ്പലിലാണ് മിസൈല്‍ ഉപയോഗിക്കുക. വെള്ളത്തിനടിയില്‍ പ്രത്യേകം സജ്ജമാക്കിയ പ്ലാറ്റ്ഫോമില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.