ചെക്ക് റിപ്പബ്ലിക്കില്‍ അഗതി മന്ദിരത്തിനു തീപ്പിടിച്ച് എട്ടുപേര്‍ മരിച്ചു

Posted on: January 19, 2020 9:12 pm | Last updated: January 19, 2020 at 9:12 pm

പ്രാഗ് | ചെക്ക് റിപ്പബ്ലിക്കിലെ വെജ്പ്രിറ്റി നഗരത്തില്‍ അഗതി മന്ദിരത്തിലുണ്ടായ അഗ്നിബാധയില്‍ എട്ടുപേര്‍ മരിച്ചു. ഒരു പോലീസുദ്യോഗസ്ഥന്‍ ഉള്‍പ്പടെ 36 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.

ഇന്ന് അതിരാവിലെയാണ് ജര്‍മനിയുമായി അതിര്‍ത്തി പങ്കിടുന്ന വടക്കു പടിഞ്ഞാറന്‍ ഭാഗത്തെ കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായത്. ഒരു മുറിയില്‍ നിന്ന് മറ്റു മൂന്ന് മുറികളിലേക്ക് തീ പടരുകയായിരുന്നുവെന്ന് മേഖലയിലെ അഗ്നിശമന സേനാ വിഭാഗം മാനേജര്‍ മിഷേല്‍ സവോര ഔദ്യോഗിക ടെലിവിഷനെ അറിയിച്ചു.